---
title: "നാല്‍പ്പത്തിമൂന്ന് വര്‍ഷം മുന്‍പുള്ള അംഗണ്‍വാടി അദ്ധ്യാപികമാരുടെ ഒത്തുചേരല്‍ ആഘോഷമായി മാറി."
english_title: "Forty-three years ago, the gathering of Anganwadi teachers turned into a celebratixfx "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110973/forty-three-years-ago-the-gathering-of-anganwadi-teachers-turned-into-a-celebration v"
published_at: "2023-04-25T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6447f0564afbc_cvbcvbcv.jpg"
keywords: []
---

# നാല്‍പ്പത്തിമൂന്ന് വര്‍ഷം മുന്‍പുള്ള അംഗണ്‍വാടി അദ്ധ്യാപികമാരുടെ ഒത്തുചേരല്‍ ആഘോഷമായി മാറി.

> **Lead Summary:** **മാനന്തവാടി:** നാല്‍പ്പത്തിമൂന്ന് വര്‍ഷം മുന്‍പുള്ള അംഗണ്‍വാടി അദ്ധ്യാപികമാരുടെ ഒത്തുചേരല്‍ ആഘോഷമായി മാറി. മാനന്തവാടി ഐ.സി.ഡി.എസ്സിന് കീഴില്‍ ആരംഭിച്ച അംഗണ്‍വാടികളിലെ ടീച്ചര്‍മാരാണ് വര്‍ഷങ്ങള്‍ക്ക് ശേഷം മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ ഒത്തുചേര്‍ന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ടീച്ചര്‍മാര്‍ പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ പോലും അവഗണിച്ച് കൊണ്ടാണ് ആഘോഷ പരിപാടികളില്‍ പങ്കെടുത്തത്.

## Article Content

**മാനന്തവാടി:** നാല്‍പ്പത്തിമൂന്ന് വര്‍ഷം മുന്‍പുള്ള അംഗണ്‍വാടി അദ്ധ്യാപികമാരുടെ ഒത്തുചേരല്‍ ആഘോഷമായി മാറി. മാനന്തവാടി ഐ.സി.ഡി.എസ്സിന് കീഴില്‍ ആരംഭിച്ച അംഗണ്‍വാടികളിലെ ടീച്ചര്‍മാരാണ് വര്‍ഷങ്ങള്‍ക്ക് ശേഷം മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ ഒത്തുചേര്‍ന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ടീച്ചര്‍മാര്‍ പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ പോലും അവഗണിച്ച് കൊണ്ടാണ് ആഘോഷ പരിപാടികളില്‍ പങ്കെടുത്തത്.

1979ലെഅന്‍പത് അംഗണ്‍വാടി അദ്ധ്യാപികമാരില്‍ 45 ടീച്ചര്‍മാരാണ് ഒത്തുചേരലില്‍ പങ്കെടുത്തത്.അഞ്ച് പേര്‍ മരണപ്പെട്ട് പോയി.

1979ല്‍ തളിപ്പറമ്പ് കരിമ്പം ട്രെയിനിംഗ് സെന്ററില്‍ വെച്ചാണ് അന്‍പത് ടീച്ചര്‍മാര്‍ക്കും നാല് മാസത്തെപരിശീലനം ലഭിച്ചത്. അന്ന് ഒരു വീട്ടിലായിരുന്നു 50 പേരും താമസിച്ചിരുന്നത്. അന്ന് തുടങ്ങിയ സൗഹൃദം ഇന്നും തുടരുകയും ആദ്യമായി 45 അദ്ധ്യാപികമാരും പങ്കെടുത്ത് കൊണ്ടുള്ള ഒത്തുചേരല്‍ ചടങ്ങും സംഘടിപ്പിക്കുകയായിരുന്നു. 

അക്കാലത്ത് അദ്ധ്യാപികമാര്‍ക്ക് മാസം 175 രൂപയും ഹെല്‍പ്പര്‍ മാര്‍ക്ക് 50 രൂപയുമാണ് ശമ്പളമായി ലഭിച്ചിരുന്നത്.ഇപ്പോള്‍ 2500 രൂപയാണ് പെന്‍ഷനായി ലഭിക്കുന്നത്. വാര്‍ദ്ധക്യത്തില്‍ ചികിത്സക്കുള്ള മരുന്ന് വാങ്ങാന്‍ പോലും പെന്‍ഷന്‍ തുക തികയുന്നില്ല. പെന്‍ഷന്‍ അയ്യായിരം രൂപയായി ഉയര്‍ത്തണമെന്നാണ് ടീച്ചര്‍മാരുടെ ആവശ്യം.ഒത്തുചേരല്‍ ചടങ്ങുകള്‍ക്ക് കൊച്ചുത്രേസ്യ, കെ.വി.നാരായണി, പി.പി. മേരി ഫ്രാന്‍സീസ്, തുളസിമണി, കെ.കെ.സരോജിനി അമ്മ, പി.എസ്.രമാദേവി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110973/forty-three-years-ago-the-gathering-of-anganwadi-teachers-turned-into-a-celebration v)